![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
അറിയിപ്പുകൾ l JULY 12 l Edited & published by: anima v
സംസ്ഥാനത്ത് ഇന്നുമുതല്‍ കാലവര്‍ഷം ശക്തിപ്പെടും. ആഗോള മഴപാത്തി (MJO) യുടെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ പശ്ചിമ പസാഫിക്കിലും / തെക്കന്‍ ചൈന കടലിലും ബംഗാള്‍ ഉള്‍കടലിലും ചക്രവാത ചുഴികള്‍ / ന്യുന മര്‍ദ്ദങ്ങള്‍ രൂപപെടാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെയും ന്യുനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി കേരള തീരം ഉള്‍പ്പെടെയുള്ള പശ്ചിമ തീര മേഖലയില്‍ ജൂലൈ 14/ 15 ഓടെ കാലവര്‍ഷകാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ കാലവര്‍ഷം ശക്തമാകാന്‍ സാധ്യത.
കേരളത്തില്‍ പൊതുവെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യത. നിലവില്‍ അതിതീവ്ര മഴക്കുള്ള സാധ്യത കുറവാണ്.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.