ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
റേഷന്‍കട വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നു. അടുത്തമാസം പകുതിയോടെ കടകള്‍ പൂര്‍ണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷന്‍ കോ-ഓഡിനേഷന്‍ സമിതിയുടെ നീക്കം. വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക കിറ്റ് കമ്മീഷന്‍ നല്‍കുക, കെ ടി പി ഡി എസ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുക എന്നിവയാണ് റേഷന്‍കട വ്യാപാരികളുടെ പ്രധാന ആവശ്യങ്ങള്‍.
സമരം നടത്തിയിട്ടും സര്‍ക്കാരിന്റെ ശ്രദ്ധ ഇതില്‍ വീണിട്ടില്ല. വ്യാപാരികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാം എന്ന് പറഞ്ഞെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടികളും ഉണ്ടായില്ലെന്നും വ്യാപാരികള്‍ ആരോപിച്ചു.