ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
ഒഡിഷക്കും ഛത്തിസ്ഗഡിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തിയേറിയ ന്യൂനർമദ്ദം ദുർബലമായ ന്യൂനമർദ്ദമായി കിഴക്കൻ മധ്യപ്രദേശിനും ഛത്തിസ്ഗഡിനും മുകളിലായി സ്ഥിതി ചെയുന്നു. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു .ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടി /മിന്നൽ കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത.
ഇന്ന് കൂടുതല്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.