![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2023- 24 ഉൾപ്പെടുത്തി വാഴൂർ ഗ്രാമപഞ്ചായത്ത് പുളിക്കൽ കവല ഡിവിഷനിൽ കേരള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻ്റ് മേൽ നോട്ടത്തിൽ 6.50 ലക്ഷം രൂപാ ചിലവഴിച്ച് പതിനെട്ടോളം കുടുംബങ്ങൾക്ക് ഹൗസ് കണക്ഷൻ നൽകി പണി പൂർത്തീകരിച്ച "വാഴൂർ പ്രസ്സ് ഭാഗം" കുടിവെള്ള പദ്ധതി നാടിന് സമർപ്പിക്കുന്നു.
ജൂലൈ 14-ാം തീയതി രണ്ടുമണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിക്കും.പദ്ധതിക്കായി മുൻകൈയ്യെടുത്ത ബ്ലോക്ക് പഞ്ചായത്ത്സ്ഥിരം സമിതി അദ്ധ്യൻക്ഷൻ പി എം ജോൺ,വാർഡ് മെമ്പർ സിന്ധു ചന്ദ്രൻ തുടങ്ങി ജനപ്രതിനിധികൾ ആശംസകൾ അർപ്പിച്ച് സംസാരിക്കും.