പാമ്പാടി: ആൾ ഇന്ത്യ വീര ശൈവ മഹാ സഭ പാമ്പാടി ശാഖയുടെ സംയുക്ത മേഖല കുടുംബ യോഗം ജില്ല വൈസ് പ്രസിഡന്റ് K. T. സതീശൻ ഉൽഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രഞ്ജിത് സംഘടന വിശദീകരണം നൽകി. ശാഖ പ്രസിഡന്റ് P. S. പ്രശാന്തൻ, മുൻ ജില്ല ഭാരവാഹികൾ ആയ P. C. രാധാകൃഷ്ണൻ, P. T. സുധീഷ്.
വനിതാ സമാജം. ജില്ല പ്രസിഡന്റ് ബിന്ദു വിനോദ്,ഖജാൻജി സ്മിത ബാബു. മുൻ ജില്ലാ സെക്രട്ടറി കോത്തല ശിവൻ. ജില്ല എക്‌സിക്യു ട്ടിവ് അംഗങ്ങൾ വത്സല സുരേന്ദ്രൻ. പ്രസ്സന വേണുഗോപാൽ. ശാഖഭാരവാഹികൾ ശ്രീകുമാർ, ഷാജിമോൻ, രാജീവ്, അജിത മനോജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നായി നുറോളം അംഗങ്ങൾ പങ്കെടുത്തു.