അഷ്ടമിരോഹിണി മഹോത്സവത്തിന് നാടൊരുങ്ങി. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ശോഭായാത്രകള്‍ വൈകിട്ട് നടക്കും. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ഇത്തവണത്തെ ശോഭായാത്ര.കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലേക്ക് നാലുമണിക്ക് വിവിധ ദേശങ്ങളിൽ നിന്ന് ശോഭായാത്ര തുടക്കം കുറിക്കും.