🌐 വാഴൂർ പ്രാദേശിക വാർത്തകൾ |🔵 ജില്ലാ വാർത്തകൾ | 🟢പ്രധാന വാർത്തകൾ | 🟡പൊതു ഇടം |🔴 ദിവസേനയുള്ള ലോട്ടറി ഫലങ്ങൾ |🟠 അറിയിപ്പുകൾ | ⚫ചരമം തുടങ്ങിയവ വിരൽത്തുമ്പിൽ...🎯വായന വാഴൂരിനൊടൊപ്പം♥️
===============================
തിരുവനന്തപുരത്ത് മൂന്ന് സ്ഥലങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട് തുടങ്ങിയ ജലാശയങ്ങളില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അക്കാര്യം പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ലോകത്ത് ആകെ 11 പേര്‍ മാത്രമാണ് രോഗമുക്തി നേടിയിട്ടുള്ളത്.
ഇതില്‍ 2 പേരും കേരളത്തില്‍ നിന്നുള്ളവരാണ്. പായല്‍ പിടിച്ചുകിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണമെന്നും ചെളി കെട്ടികിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടാകാമെന്നും മന്ത്രി പറഞ്ഞു.