മുൻ KVNS ജില്ലാ സെക്രട്ടറി സി. കുട്ടപ്പൻ ചാഴിയ മറ്റത്തിലിനെ സംസ്ഥാന ഭാരവാഹികൾ പൊന്നാട അണിയിക്കുന്നു.
കോട്ടയം: കേരള വെളുത്തേടത്ത് നായർ സമാജം ഓഗസ്റ്റ് 10, സംസ്ഥാന വ്യാപകമായി സ്ഥാപക ദിനമായി ആചരിച്ചു.സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ശാഖകളിലും,ഭവനങ്ങളിലും പതാക ഉയർത്തൽ നടത്തി. വിവിധ ശാഖകളിൽ നടന്ന പൊതുയോഗങ്ങളിൽ ഭാരവാഹികൾ സ്ഥാപകദിന സന്ദേശം നൽകി.
സംസ്ഥാന പ്രസിഡണ്ട് റ്റി.ജി ഗോപാലകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടറി ആർ സുശീൽ കുമാർ, കോട്ടയം ജില്ലാ പ്രസിഡൻറ് പി ശിവദാസ് , ജില്ലാ സെക്രട്ടറി ഇ എസ് രാധാകൃഷ്ണൻ ,സംസ്ഥാന കൗൺസിൽ അംഗം പി എൻ ശിവൻകുട്ടി തുടങ്ങിയവർ വിവിധ ശാഖകൾ സന്ദർശിച്ച് ആദ്യകാല പ്രവർത്തകരെ പൊന്നാടയണിയിച്ച് ആദരിച്ചു.