2024 ആഗസ്റ്റ് 14
ലെ ദിവസഫലം
![]() |
മേടം |
വാഹന ലാഭത്തിനു സാധ്യത. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. കടം നൽകുന്നത് ഒഴിവാക്കുക. ലാഭ സാധ്യതകള്‍ വന്നുചേരും. ശത്രുക്കള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും.ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: മജന്ത
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
ഇടവം |
കലാരംഗത്തുള്ളവര്‍ക്ക് മെച്ചം. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും.നിങ്ങള്‍ക്കെതിരേ എതിരാളികള്‍ സജീവമാകും. അറിവുള്ള വ്യക്തികളെ കണ്ടുമുട്ടും. അനാവശ്യമായ ഭയം ഉണ്ടാകും.ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: വെള്ള
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
മിഥുനം |
അപ്രതീക്ഷിതമായ അതിഥികള്‍ ഉണ്ടാവും. ഭൂമി സംബന്‌ധമായ കേസുകളില്‍ അനുകൂല തീരുമാനം. മാതാവിന് അരിഷ്‌ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടനുള്ളത് ഏതുതരത്തിലെങ്കിലും വസൂലാക്കും. സ്വത്ത് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എതിരാളികള്‍ നിങ്ങള്‍ക്കെതിരേ സജീവമായി പ്രവര്‍ത്തിക്കും.ഭാഗ്യ സംഖ്യ: 9, ഭാഗ്യ നിറം: ഓറഞ്ച്
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
കര്‍ക്കടകം |
ആത്മീയകാര്യങ്ങളില്‍ ഇടപഴകും. രാഷ്‌ട്രീയരംഗത്തെ അപമാനം മാറും. മത്സരരംഗത്ത് വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന് അപമാനം. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും.ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമാണ്. എതിരാളികള്‍ നിങ്ങള്‍ക്കെതിരേ തിരിയാന്‍ സാധ്യതയുണ്ട്. ഭാഗ്യ സംഖ്യ: 18, ഭാഗ്യ നിറം: മെറൂണ്‍
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
ചിങ്ങം |
കച്ചവടത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവും. രോഗങ്ങള്‍ ശമിക്കും. പ്രേമബന്‌ധം ദൃഢമാകും. അപവാദങ്ങള്‍ മാറും. ആത്‌മീയമേഖലയില്‍ ശ്രദ്ധ നേടും. വിദേശത്തുള്ളവര്‍ക്ക് തൊഴില്‍രംഗത്ത് അംഗീകാരം. രാഷ്‌ട്രീയമേഖലയില്‍ ശോഭിക്കും.അനാവശ്യമായ ഭയം നിങ്ങളെ പിന്തുടരും. വ്യാപാരികള്‍ ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കണം. ഭാഗ്യ നമ്പര്‍: 12, ഭാഗ്യ നിറം: ചുവപ്പ്
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
കന്നി |
യാത്ര കൊണ്ട് മെച്ചമുണ്ടാവും. കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ് സാധാരണ ഗതിയിലായിരിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളിലുള്ളവര്‍ക്ക് സമയം അനുകൂലമാണ്.ഇന്ന് നിങ്ങളുടെ ആരോഗ്യം മോശമാകും. ചീത്ത കൂട്ടുകെട്ട് മൂലം നഷ്ടത്തിന് സാധ്യതയുണ്ട്. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: മഞ്ഞ
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
തുലാം |
സര്‍ക്കാര്‍ വിഷയങ്ങളില്‍ ലാഭമുണ്ടാവും. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും. തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും. കഷ്ടപ്പാടുകളില്‍ നിന്ന് മോചനം ഉണ്ടാകില്ല. ഇന്ന് മറ്റുള്ളവരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കേണ്ടിവരും. അവകാശങ്ങള്‍ക്കായി പരിശ്രമിക്കേണ്ടിവരും. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: പച്ച
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
വൃശ്ചികം |
പുതിയ ആശയങ്ങള്‍ പലതും ഉദിക്കും. മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ് കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും. പണം സംബന്ധിച്ച വരവ് പൊതുവേ കുറവായിരിക്കും. ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നത് ഉചിതമല്ല.അവഹേളനവും കഷ്ടപ്പാടും കലഹവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ നിന്ന് ലാഭത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും. പ്രയോജനപ്പെടും. ശത്രുക്കള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും. ബിസിനസില്‍ ഇന്ന് കുറച്ച് നഷ്ടം ഉണ്ടാകും. ഭാഗ്യ സംഖ്യ: 17, ഭാഗ്യ നിറം: ആകാശനീല
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
ധനു |
ജോലിസ്ഥലത്ത് അമിതാധ്വാനം വേണ്ടിവരും. അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവയ് ഉണ്ടായേക്കും. പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും. അയല്‍ക്കാരുമായോ ബന്ധുക്കളുമായോ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക.വാഹനം ഓടിക്കുമ്പോള്‍ അശ്രദ്ധയോടെയാകരുത്. സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ചില എതിര്‍പ്പുകള്‍ ഉണ്ടാകും. എതിരാളികള്‍ നിങ്ങളെ അപമാനിക്കാൻ ശ്രമിക്കും. അതേസമയം നിങ്ങള്‍ക്ക് സമാധാനം അനുഭവപ്പെടും. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: തവിട്ട്
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
മകരം |
സഹായങ്ങള്‍ പലതരത്തിലും ലഭിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യ രംഗത്ത് മെച്ചം. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.പണം ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടും. ആന്തരികമായ പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക. ധനസമ്പാദനത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും. അശ്രദ്ധയോടെ പെരുമാറരുത്. ഭാഗ്യ സംഖ്യ: 16, ഭാഗ്യ നിറം: പിങ്ക്
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
കുംഭം |
അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന് സാധ്യത. സഹപ്രവര്‍ത്തകരുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക.ശരീരത്തിന് വിശ്രമം ആവശ്യമാണ്. ഇന്ന് നിങ്ങളുടെ ശത്രുക്കള്‍ ശാന്തരായിരിക്കും. ലാഭവും നഷ്ടവും തുല്യമായി തുടരും. പണമിടപാടുകളില്‍ അശ്രദ്ധ സംഭവിക്കാന്‍ ഇടയുണ്ട്. ഭാഗ്യ സംഖ്യ: 6, ഭാഗ്യ നിറം: കടും പച്ച
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
മീനം |
വാണിജ്യ യാത്രകള്‍ ഫലപ്രദമാവില്ല. മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. ജോലിസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം. ധൈര്യം കാണിക്കാനുള്ള അവസരമാണിത്. അത് നിങ്ങള്‍ക്ക് പിന്നീട് പ്രയോജനപ്പെടും. ആരോടും കൈക്കൂലി വാങ്ങരുത്. മുതിര്‍ന്നവരോട് വിനയത്തോടെ പെരുമാറുക. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: നീല