സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില. ഇന്ന് പവന് 160 രൂപയും , ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന് 53,720 രൂപയാണ് നിരക്ക്. ഗ്രാമിന് 6715 രൂപയും.ആഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
കഴിഞ്ഞ നാല് ദിവസമായി സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ ഇന്ന് വൻ ഉയർച്ചയാണ് വിലയിൽ ഉണ്ടായിരിക്കുന്നത് .ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ സ്വർണ്ണ വില കുറയുമെന്ന് കരുതിയ സാധാരണക്കാർക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് മാറ്റമില്ലാതെ സ്വർണ്ണ നിരക്ക്.