ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജി വച്ച് സംവിധായകൻ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്‍ന്നാണ് രാജി. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കനെത്തിയപ്പോൾ രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഗുരുതര ആരോപണം ഉയർന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് രാജി ആവശ്യം ഉയർന്നിരുന്നു.
അതേസമയം ഇത് സർക്കാരനെതിരെ ഉള്ള സംഘടിത ആക്രമണമാണെന്നും സത്യം ഒരുന്നാള്‍ പുറത്ത് വരുമെന്നും രഞ്ജിത്ത് പ്രതികരിച്ചു. നിയമ നടപടികളുമായ് മുന്നോട്ട് പോവുമെന്നും സംവിധായകൻ പറഞ്ഞു. ആരോപണത്തിന് പിന്നാലെ വൻ പ്രതിഷേധമാണ് സംവിധായകനെതിരെ നടന്നത്. വയനാട്ടിൽ രഞ്ജിത്ത് താമസിച്ച റിസോർട്ടിന് മുൻപിൽ പ്രതിഷേധം ഉണ്ടായ സാഹചര്യൽ വീടിന് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് എടുത്ത് മാറ്റിയിരുന്നു.