മലയാളത്തിലെ താരസംഘടനയായ ‘അമ്മ’യില്‍ കൂട്ടരാജി. അമ്മ പ്രസിഡന്റ് മോഹൻലാലും 17 എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവച്ചു.അതേസമയം നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരുൾപ്പെടെ ഏഴുപേർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി നടി. ഇ-മെയിലായാണ് പരാതി നൽകിയത്. വ്യത്യസ്ത സമയങ്ങളിൽ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി എന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച നടിയാണ് ഇന്ന് പൊലീസിൽ പരാതി നല്‍കിയത്.