അഷ്ടമിരോഹിണി മഹോത്സവത്തിന് കൃഷ്ണന്മാർ കെ കെ റോഡിൽ അണിനിരന്നു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം ശോഭാ യാത്രകൾ നടന്നു. മയിൽപീലി ചൂടി മഞ്ഞത്തുകിൽ ചുറ്റി കണ്ണന്മാർ കൊടുങ്ങൂർ കവലയിൽ എത്തിയപ്പോൾ ആയിരക്കണക്കിന് ഭക്തജനങ്ങൾ ആർപ്പുവിളിച്ചു. കൃഷ്ണചരിതത്തിലെ കഥാപാത്രങ്ങളും വേഷമിട്ട് വന്നതോടെ ശോഭാ യാത്ര വ്യത്യസ്തമായി.
കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൻറെ പരിസരങ്ങളിൽ ഉള്ള വിവിധ ദേശങ്ങളിൽ നിന്ന് എത്തിയ ഘോഷയാത്ര വൈകിട്ട് ആറരയോടെ ക്ഷേത്രസന്നിധിയിൽ എത്തി. തുടർന്ന് ഉറിയടിയും ബാലഗോകുലം കുട്ടികളുടെ നൃത്തവും നടപ്പന്തലിൽ അരങ്ങേറി.