വാഴൂർ: വയനാടിന് കൈത്താങ്ങായി ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി ഡിവൈഎഫ്ഐ ഇളപ്പുങ്കൽ യൂണിറ്റ് സമീപപ്രദേശങ്ങളിലെ വീടുകളിൽ നിന്നും കടകളിൽ നിന്നും മറ്റുമായി ആക്രി സാധനങ്ങൾ ശേഖരിച്ചു. വളരെയധികം ആവേശത്തോടു കൂടിയാണ് ആളുകൾ ആക്രി സാധനങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകരെ ഏൽപ്പിച്ചത്.
വാഴൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്കും മറ്റിതര സാധനങ്ങളും ശേഖരിക്കുന്നുണ്ട്, എങ്കിലും വീടുകളിൽ ഇരുമ്പും, കുപ്പികളും, പത്രങ്ങളും, തകിട് ഉൽപ്പന്നങ്ങളും ശേഖരിച്ചു വെച്ചിരുന്നവർ ആക്രിയായി മാറ്റി പ്രവർത്തകരെ ഏൽപ്പിക്കുകയായിരുന്നു.
ഡിവൈഎഫ്ഐ ഇളപ്പുങ്കൽ യൂണിറ്റ് പ്രസിഡൻറ് വിഷ്ണു ജയപാൽ, യൂണിറ്റ് സെക്രട്ടറി ജോജി, വൈസ് പ്രസിഡൻറ് അഭിജിത്ത്, കമ്മിറ്റി അംഗങ്ങളായ ജോബി, കൊച്ചുമോൻ ,ആദിത്യൻ, മനു മോഹൻ, സന്ദീപ്,അനന്ദു ജയപാൽ, ഫെബിൻ, ബാലസംഘം പ്രസിഡൻറ് അദ്വൈത്, സെക്രട്ടറി പ്രിൻസി രാജേഷ്, സിഐടിയു പ്രവർത്തകൻ അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ ശേഖരിച്ചത്.