വാഴൂർ: വാഴൂർ പതിനഞ്ചാം മൈലിനു സമീപം കോട്ടയം ഭാഗത്തുനിന്ന് വന്ന ഫോറസ്റ്റ് വാഹനവും അതേ സൈഡിലൂടെ വന്ന കൊടുങ്ങൂർ സ്വദേശിയുടെ മാരുതി വാഗണാർ വാഹനവും കൂട്ടിയിടിച്ചു. ആർക്കും പരുക്കുകളില്ല.
കൊടുങ്ങൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി വാഗണാർ കാർ പെട്ടെന്ന് നിർത്തി പുറകോട്ട് എടുക്കുന്ന സമയത്ത് കോട്ടയം ഭാഗത്തുനിന്ന് തന്നെ വന്ന ഫോറസ്റ്റ് ജീപ്പ് അമിത വേഗത്തിൽ പുറകിൽ വന്നിരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.