വാഴൂർ : വാഴൂര് ഒരാഴ്ചയിൽ അധികമായി ആരോരുമില്ലാതെ ഒരു കാർ വഴിയോരത്ത് . വാഴൂർ പതിനഞ്ചാം മൈൽ പെൻഷൻ ഭവന് സമീപത്തായി വഴിയോരത്ത് ഒരാഴ്ചയായി കാർ പാർക്ക് ചെയ്തതായി കാണപ്പെടുന്നു. വാഹനത്തിനുള്ളിൽ സ്റ്റിയറിംങ്ങ് കയറുകൊണ്ട് കെട്ടിവെച്ച നിലയിലാണ് കിടക്കുന്നത്. വാഹന തകരാറുമൂലം ആകാം വഴിയോരത്ത് പാർക്ക് ചെയ്തിരിക്കുന്നത് എന്ന് പ്രാഥമിക നിഗമനം.
ദിവസങ്ങളായി വഴിയോരത്ത് കിടക്കുന്ന വാഹനം കണ്ട് നാട്ടുകാർ പലരും ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും മറ്റു കാര്യങ്ങൾ ഒന്നും വാഹനത്തിൽ കാണാത്തതുകൊണ്ട് കേടുപാടുകൾ മൂലമാണ് കിടക്കുന്നത് എന്ന് പ്രാഥമികനോട്ടത്തിൽ മനസ്സിലായി. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചു.