ഇന്ന് ഉത്രാടം. തിരുവോണം കേമമാക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഉത്രാട ദിവസം കേരളത്തിലെ നിരത്തുകളില്‍ തിരക്ക് കൂടും.ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. ഉത്രാടത്തിന്റെ പിറ്റേന്ന് തിരുവോണം ആഘോഷിക്കും.തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങളെല്ലാം ഉത്രാട ദിവസം വീട്ടിലെത്തിക്കും. ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഇടേണ്ടത്. ഈ പൂക്കളം തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കണം. തിരുവോണ ദിവസം ഈ പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും.
Onam celebrations begin today: ഇന്ന് ഉത്രാടം; നിരത്തുകളില്‍ തിരക്ക് കൂടും, ചെറിയ അശ്രദ്ധ നാളത്തെ തിരുവോണം നഷ്ടമാവരുത്...
9/14/2024
0


