വാഴൂർ: കൊടുങ്ങൂർ കവലയ്ക്ക് സമീപം വാഹനാപകടം. വെളുപ്പിനെ മൂന്നുമണിക്ക് ശേഷം ആണ് അപകടം നടന്നത്. പിക്കപ്പ് വാനും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.കോട്ടയം ഭാഗത്തുനിന്ന് വന്ന വാഹനം പിക്കപ്പിൽ വന്ന് ഇടിച്ചതിനുശേഷം, രാമവിലാസം കോംപ്ലക്സിന്റെ ബോർഡിൽ വന്ന് ഇടിച്ചു നിന്നതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. എന്നാൽ നേരം വെളുത്തപ്പോൾ ഇടിച്ച വാഹനം കടന്നു കളഞ്ഞു. അതിരാവിലെ ആയതിനാൽ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല.



