വാഴൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ബാല സഭയുടെയും എഡിഎസ്ന്റെയും നേതൃത്വത്തിൽ ഓണാഘോഷവും അനുമോദനവും നടന്നു. സപ്തതി നിറവിൽ ഉള്ള ഡോ. മാത്യു സി കുരുവിളയെ അനുമോദിച്ചു. വാർഡിലെ മുൻ ജനപ്രതിനിധികളായ തങ്കമ്മ അലക്സ്, ജോസ് കെ ചെറിയാൻ, കെ വി ജഞാനകുമാർ, റാണി ജോസഫ്എന്നിവരെയും അനുമോദിച്ചു.
അനുമോദന സമ്മേളനം ഗവ. ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി പി റെജി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജിബി പൊടിപാറ അധ്യക്ഷത വഹിച്ച മീറ്റിംങ്ങിൽ വിവിധ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.





