കോട്ടയം മണിമലയിൽ വഴിമുറിച്ചുകടന്ന വിദ്യാര്‍ഥിയെ കാറിടിച്ചു. തെറിച്ചുവീണ വിദ്യാര്‍ഥിയെ ആശുപത്രിയിലാക്കാമെന്നുപറഞ്ഞ് അതേവാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച് കാര്‍ യാത്രക്കാര്‍ കടന്നു. പരിക്കേറ്റ വിദ്യാര്‍ഥി ബസില്‍കയറി വീട്ടിലെത്തി. പരിക്കേറ്റ കുട്ടിയെ വീട്ടുകാര്‍ മണിമലയിലെ സ്വകാര്യ ആശുപത്രിയിലാക്കി.
മണിമല സെയിന്റ് ജോര്‍ജസ് ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി കടയനിക്കാട് സ്വദേശി ജോയല്‍(12) നാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിനുമുകളിലേക്കാണ് കുട്ടി വീണത്. തലയ്ക്കും കാലിനും കൈക്കും മുറിവേറ്റു. നടുവിന് ചതവുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിലേയ്ക്ക് പോകുന്നതിന് സ്‌കൂളിന്റെ പടിക്കലുള്ള സീബ്രാലൈന്‍ മുറിച്ചുകടക്കുമ്പോഴാണ് സംഭവം. കറുകച്ചാല്‍ ഭാഗത്തുനിന്നെത്തിയ കാറാണ് കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്.
നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാറിലുണ്ടായിരുന്നവര്‍, കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഇതേ വാഹനത്തില്‍ കൊണ്ടുപോയി കുറച്ചകലെയുള്ള മണിമല ബസ് സ്റ്റാന്‍ഡിന് സമീപം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു


