വാഴൂർ :കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പിൻ്റെ കീഴിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ കലാപരിശീലനം പൂർത്തിയാക്കിയ പഠിതാക്കളായ കലാകാരന്മാരുടെയും ഫോക്‌ലാർ അക്കാദമി കലാകാരന്മാരുടെയുടെയും സംഗമം അരങ്ങ് 2024 വാഴൂർ പഞ്ചായത്ത് ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. ഇതോടനുബന്ധിച്ച് ചിത്രകലാ - ശില്പകലാ പ്രദർശനവും നടന്നു. വിവിധ ക്ലസ്റ്ററുകളുടെ ആഭിമുഖ്യത്തിൽ നാടൻ പാട്ട്, പടയണി, വിൽപാട്ട് ഫോട്ടോഗ്രാഫി എന്നിവയും അവതരിപ്പിച്ചു.
സംഗമത്തിൻ്റെ ഉത്ഘാടനം കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി അധ്യക്ഷത വഹിച്ചു. മികച്ച ഗ്രന്ഥശാല പ്രവർത്തക അവാർഡ് ജേതാവ് പൊൻകുന്നം സെയ്ദിനെ ചടങ്ങിൽ ആദരിച്ചു. വാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. റെജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത എസ്. പിള്ള, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. ജോൺ,ഷാജി പാമ്പൂരി, മെമ്പർമാരായ ലതാഉണ്ണികൃഷ്ണൻ ,മിനി സേതുനാഥ്, ബി.രവീന്ദ്രൻ നായർ, രഞ്ജിനി ബേബി, ശ്രീകാന്ത് പി. തങ്കച്ചൻ, സിഡിഎസ് ചെയർപേഴ്സൺ സ്മിത ബിജു, ജില്ലാ കോർഡിനേറ്റർ രാഹുൽ ഗാന്ധി,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. സുജിത് എന്നിവർ പ്രസംഗിച്ചു.


