ദേശീയപാത 183 ന്റെ ഓരത്ത് കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് ഹോട്ടലിൽ നിന്നും അൽഫാം, ഷവർമ്മ , കുഴിമന്തി എന്നിവ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 18 പേർ ആശുപത്രിയിൽ ചികിൽസ തേടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
സംഭവത്തെ തുടർന്ന് വെള്ളിയാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ഹോട്ടലിൽ പരിശോധന നടത്തി. പൂഞ്ഞാർ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ നിമ്മി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ ഡോ. തെരേസിലിൻ ലൂയിസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി







