വാഴൂർ: സി എസ് ഐ മധ്യ കേരള മഹായിടവക ആദ്യമായി കാനം സെൻറ് ജെയിംസ് സിഎസ്ഐ പള്ളിയിൽ 40 വയസ്സിനു മുകളിൽ പ്രായമുള്ള സഭാ ജനങ്ങൾക്കായി വെക്കേഷൻ ബൈബിൾ ക്ലാസ്സ് ക്രമീകരിച്ചു. 8, 9, 10, 11 തീയതികളിലായിരുന്നു ക്ലാസ്സ് നടന്നത്. കൂടെ ഇരിക്കുന്ന ദൈവം, തൊഴിലിടങ്ങളിൽ യേശു, വിനോദങ്ങളിലൂടെ വചന പഠനം എന്നീ മൂന്ന് തീംമുകളിലായാണ് വിന്റേജ് വൈബ്സ് നടന്നത്.
6 ഗ്രൂപ്പുകളിൽ നിന്നായി 30 വയസ്സിനു താഴെയുള്ള യുവജനങ്ങൾ ക്ലാസുകൾ നയിച്ചു. പുതുതലമുറയെയും പഴയ തലമുറയെയും ബന്ധിപ്പിക്കുന്ന കണ്ണിയായി ക്യാമ്പ് മാറി.







