ഞായറാഴ്ചകളിൽ സ്വകാര്യ ബസ്സുകൾ ട്രിപ്പ് മുടക്കുന്നതിനാൽ യാത്രക്കാർ വലയുന്നു.കൊടുങ്ങൂരിൽ നിന്നും പാലാ ഭാഗത്തേക്കും മണിമല ഭാഗത്തേക്കും പോകാനുള്ള യാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത്
ഞായറാഴ്ചകളിൽ കൊടുങ്ങൂർ എത്തുന്ന യാത്രക്കാർ മണിക്കൂറുകളോളം കടത്തിണ്ണകളിൽ ബസ് കാത്തുനിന്ന ശേഷം ഓട്ടോറിക്ഷകളെയും ടാക്സി വാഹനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്.






