പൊൻകുന്നം: പൊൻകുന്നം ടൗണിൽ ദേശീയപാതയിൽ ടാക്സി സ്റ്റാൻഡിലുള്ള വൈദ്യുതപോസ്റ്റിൽ തീപിടുത്തം.ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് കരുതുന്നു.നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ അപകടം ഒഴിവാക്കി.
സമീപത്തെ ലേഡീസ് സെൻ്ററിൽ നിന്നും കൊണ്ടുവന്ന നാല് ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി. ദേശീയപാതയിലൂടെ വന്ന ചരക്ക് ലോറിയുടെ മുകളിൽ കയറി നിന്നാണ് ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്തിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ അഗ്നിശമന സേനാ യൂനിറ്റ് തീപൂർണ്ണമായും കെടുത്തി. പൊൻകുന്നം പൊലീസും, വൈദ്വുതി ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.




