മുണ്ടക്കയത്ത് വാഹനാപകടം , സുഹൃത്തുക്കൾ ഒരേ ദിശയിൽ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
മുണ്ടക്കയം വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. മുണ്ടക്കയം പാറേലമ്പലം ഭാഗത്ത് കല്ലുതൊട്ടിയിൽ അരുൺ, ചെറുതോട്ടയിൽ അഖിൽ എന്നിവരാണ് മരിച്ചത്. മുണ്ടക്കയം ഭാഗത്ത് നിന്ന് ഒരേ ദിശയിൽ സഞ്ചരിച്ച കാറും ബൈക്കും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത് .





