വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസെടുക്കാനാണ് നിർദേശം. നിയമലംഘന നടത്തിയതിന് വ്യക്തമായ തെളിവില്ലാതെ ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് കേസെടുക്കരുതെന്ന് ഗതാഗത കമ്മിഷണറുടെ ഉത്തവ്. ഓടുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലെന്ന പേരുകളിൽ കേസെടുക്കെരുതെന്നാണ് ഉത്തരവിലെ നിർദേശം.
ഇത്തരത്തിൽ കേസെടുക്കുന്നത് മോട്ടോർ വാഹന വകുപ്പിന് മോശം പേരുണ്ടാക്കുന്നുമെന്നും ഓടിപ്പോകുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നെന്ന് പറഞ്ഞ് കേസെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം നിയമപരമല്ലാത്ത കേസുകളിലൂടെ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
അടിസ്ഥാന രഹിതമായതാണ് കേസെടുത്തെന്ന് തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു





