വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിന്റെ 11, 12 വാർഡ് മെമ്പർമാരുടെ വാർഡിലൂടെ കടന്നുപോകുന്ന വെള്ളറപ്പള്ളി- മങ്ങാട്ട് റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. നിരവധി തവണ റോഡ് റീ ടാർ ചെയ്തു തരണമെന്ന് നാട്ടുകാർ ജില്ല- ബ്ലോക്ക് മെമ്പർമാരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. തുടർന്ന് വാർഡ് മെമ്പർമാരെ സമീപിച്ചു. തുടർന്നാണ് എൻ ജയരാജ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും, 11, 12 വാർഡ് മെമ്പർമാരുടെ ഫണ്ടിൽനിന്ന് 4 ലക്ഷം രൂപയും ചേർത്ത് 14 ലക്ഷം രൂപയ്ക്ക് റീ ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കി.
നിരവധി ആളുകൾ യാത്ര ചെയ്യുന്നതും ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്നതുമായ വെള്ളറപ്പള്ളി- മങ്ങാട്ട് റോഡ് , വാർഡ് മെമ്പർമാരായ ഷാനിദാ അഷറഫും, ഡെൽമ ജോർജും 2 ലക്ഷം രൂപ വീതം ചേർത്ത് 4 ലക്ഷം രൂപയ്ക്ക് 2022-2023 കാലയളവിൽ കോൺക്രീറ്റ് ചെയ്തിരുന്നു.
വീണ്ടും 2023- 24 കാലഘട്ടത്തിൽ എൻ ജയരാജ് എംഎൽഎയുടെ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപയും, രണ്ട് വാർഡ് മെമ്പർമാരും ചേർന്ന് നാല് ലക്ഷം രൂപയും ചേർത്ത് 14 ലക്ഷം രൂപയ്ക്ക് റീ ടാർ ചെയ്തപ്പോഴാണ് 730 മീറ്റർ സഞ്ചാര യോഗ്യമായത്. ഏതായാലും പൊതു ജനങ്ങളുടെ നിരന്തരമായ ആവശ്യം വാർഡ് മെമ്പർമാരും എംഎൽഎയും പരിഗണിച്ചു എന്നുള്ളതാണ് നാട്ടുകാരുടെ സന്തോഷം.



