ഇടപെട്ടുള്ള മഴ ചിരട്ടകളിലും ഇലകളിലും കൊതുകുകൾ ധാരാളം വളരാൻ ഇടയാകുന്നു. വീടുകളിലെ ചെറിയതോതിൽ കെട്ടിക്കിടക്കുന്ന ജലത്തെ കളയാൻ മെനക്കെടാറില്ല പലരും, എന്നാൽ കൊതുകിന്റെ വളർച്ചയുടെ പ്രധാന ഘടകം ഈ ജല സ്രോതസ്സാണ്. കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തിയതിന് പിന്നാലെ കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍. കൊട്ടിയം തൃക്കോവില്‍വട്ടം പഞ്ചായത്തിലെ മുഖത്തല കുറുമണ്ണ വാര്‍ഡിലാണ് സംഭവം. പെരിങ്കുളം ഏലായുടെ തീരത്ത് താമസിക്കുന്നവരാണ് വീട്ടിലും പരിസരത്തും കൊതുക് ശല്യം നിറഞ്ഞതോടെ ബുദ്ധിമുട്ടിലായത്.
കഴിഞ്ഞദിവസം രാവിലെയോടെയാണ് പല വീടുകളിലും തേനീച്ചക്കൂട്ടം പോലെ കൊതുകുകള്‍ വീടുകളിലേക്ക് ഇരച്ചു കയറിയത്. കൊതുകിന്റെ കടിയേറ്റ് പരിസരത്തും വീടുകളിലും നില്‍ക്കാനാകാതെ ആളുകള്‍ പരക്കം പാഞ്ഞു. പിന്നീട് സന്ധ്യ ആയതോടെ കൊതുക് നാട് മൊത്തം വ്യാപിച്ചു. ആരോഗ്യ വകുപ്പ് അധികൃതരെ നാട്ടുകാര്‍ ബന്ധപ്പെട്ടെങ്കിലും അവധി ആണെന്ന് പറയുകയായിരുന്നു.വേനല്‍ മഴ പെയ്‌തൊഴിഞ്ഞതോടെ ഏലായുടെ പല ഭാഗങ്ങളിലും കൊതുകിന്റെ ഉറവിടമായെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. പലരും ബന്ധുവീടുകളിലേക്കാണ് കൊതുകില്‍ നിന്ന് രക്ഷ തേടാന്‍ അഭയം പ്രാപിച്ചത്.



