പുലര്‍ച്ചെ എഴുന്നേറ്റ് ആകാശത്തേക്ക് നോക്കുമ്പോള്‍ ആകാശ കാഴ്ച നിങ്ങളെ വശീകരിക്കുന്നുണ്ട് എന്ന് തോന്നൽ ഉണ്ടായാൽ അത് ശരിയാണ്. ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളുടെയും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റേയും അപൂര്‍വമായ സംഗമക്കാഴ്ചയാണ് ഒരു ചിരിക്കുന്ന മുഖം പോലെ ഭൂമിയില്‍ നിന്ന് കാണപ്പെടുക. ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. നാസയുടെ വാനനിരീക്ഷകര്‍ പറയുന്നതനുസരിച്ച് ഏപ്രില്‍ 25 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഈ കാഴ്ച കാണാനാവുക. ലോകത്തെല്ലായിടത്തും തെളിഞ്ഞ കിഴക്കന്‍ ആകാശത്ത് ഈ കാഴ്ച കാണാനാവുമെന്നും വാനനിരീക്ഷകര്‍ പറയുന്നു.





