വാഴൂർ: ഇളംപള്ളി - വാഴൂർ 17ാം മൈൽ - ചെങ്ങളം പി.ഡബ്ല്യു.ഡി റോഡിൽ നെയ്യാട്ടുശേരി കവലയിലെ കുരിശു പളളിയ്ക്ക് സമീപം സ്വകാര്യ വ്യക്തി റോഡ് കൈയേറിയതായി പരാതി.
കവലയിൽ നിന്ന് ഇളംപള്ളിയിലേയ്ക്ക് റോഡ് തുടങ്ങുന്ന ഭാഗത്താണ് കൈയേറ്റം നടന്നത്. വീതികുറവുള്ള ഇവിടെ റോഡിന്റെ നവികരണത്തിന്റെ ഭാഗമായി ഇരുവശവും കോൺക്രീറ്റ് ചെയ്തത് തകർത്താണ് റോഡ് കെയേറിയത്. കെയേറ്റം ഒഴിപ്പിക്കാൻ അധികൃതർ അടിന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





