ദാഹജലം പകരൂ ... വേനൽചൂട് കനത്തപ്പോൾ മനുഷ്യരെപ്പോലെ തന്നെ പക്ഷികൾക്കും ദാഹം ഉണ്ട്. ആ ദാഹം തീർക്കാൻ,വീടിൻറെ പരിസരങ്ങളിൽ വെള്ളം നിറച്ച് വെക്കുന്നതിന്, പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ ബിനുവിന്റെ നേതൃത്വത്തിൽ കിളിപ്പാത്ര വിതരണം കോട്ടയം ജില്ലയിലെ പല പ്രദേശങ്ങളിലും, സ്കൂളുകൾ കേന്ദ്രീകരിച്ചു നടന്നു കഴിഞ്ഞു. എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും മേജർ കൊടുങ്ങൂർ ദേവീക്ഷേത്ര തിരുവുത്സവത്തോടനുബന്ധിച്ച് പക്ഷികൾ വന്നു ദാഹജലം കുടിക്കുന്ന വ്യത്യസ്തമായ ചിത്രങ്ങൾ പകർത്തി അയച്ചുനൽകുന്നവരിൽ നിന്ന് തെരഞ്ഞെടുന്നവർന്ന് സമ്മാനം നൽകുന്ന ദാഹജലം പകരു... എന്ന മത്സരം നടത്തുകയുണ്ടായി.
വിജയിക്ക് കൊടുങ്ങൂർ പൂരത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൻറെ കിഴക്കേ നടയിൽ ആർട്ടിസ്റ്റ് സുനിൽ ഡാവഞ്ചിയുടെ കലാഗ്രാമത്തിൽ വെച്ച് സമ്മാനം നൽകുകയാണ്. വാഴൂർ ന്യൂസും,കലാ ഗ്രാമവും കേരള പരിസ്ഥിതി സംരക്ഷണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിന്റെ വിജയി വാഴൂർ പാറക്കൽ ശ്രീലകം വീട്ടിൽ സജില എസ് ആണ്.തിരുവുത്സവത്തിന്റെ പത്താം ദിവസമായ നാളെ ആറുമണിക്ക് കലാ ഗ്രാമത്തിൽ വച്ച് സമ്മാനം നൽകും.






