വാഴൂർ: മേജർ കൊടുങ്ങൂർ ദേവീക്ഷേത്ര തിരുവുത്സവം പത്താം ദിവസം വിവിധ ദേശങ്ങളിൽ നിന്നായി എത്തിയ കാവടി ഘോഷയാത്ര, കൊടുങ്ങൂർ ജംഗ്ഷനിൽ എത്തിയപ്പോൾ പൂരത്തിന്റെ ആവേശം അടങ്ങാത്തതായിരുന്നു.
വിവിധ ഫ്ലോട്ടുകളും വഴിപാട് കാവടികളും ഗരുഡനും കഥകളിയും ഒക്കെയായി പൂരപ്പറമ്പിലേക്ക് എത്തിയപ്പോൾ കാലുകുത്താൻ ഇടയില്ലാത്ത വിധം ജനസാഗരമായി മാറി. ഇത്തവണ ദേശ കാവടിയോടൊപ്പം ആനയുടെ എഴുന്നള്ളത്ത് ഇല്ലായിരുന്നു.
പകരമായി വിവിധ വാദ്യമേളങ്ങളും വ്യത്യസ്തമായ ഫ്ലോട്ടുകളും ആണ് അണിനിരന്നത്. ഇളപ്പുങ്കൽ കാവടി സമിതിയിൽ നിന്ന് നിരവധി ഫ്ലോട്ടുകളും വാദ്യമേളങ്ങളും കെ കെ റോഡിൽ നിറഞ്ഞ് ഒഴുകി പൂരപ്പറമ്പിൽ എത്തിയത്.
400ല്‍ പരം ആളുകൾ കാവടിയുടെ ഭാഗമായി. പതിനേഴാം മൈൽ ആൽത്തറയിൽ നിന്നും ഒന്നാoമയിലിൽ നിന്നും, കീച്ചേരിപ്പടിയിൽ നിന്നും ഒക്കെ വിവിധ ഫ്ലോട്ടുകളും വാദ്യ മേള അകമ്പടിയോടെ പൂരപ്പറമ്പിൽ എത്തി. വാഴൂരിന്റെ ദേശക്കാവടി അങ്ങനെ നിറഞ്ഞ് തുളുമ്പി വാഴൂരിനെ പൂരത്തിന്റെ ആവേശത്തിമിർപ്പിലെത്തിച്ചു.








