അനധികൃത മീന്‍പിടുത്തത്തിനെതിരെ കോട്ടയം ജില്ലയില്‍ ഫിഷറീസ് വകുപ്പ് പരിശോധനയും നടപടിയും കര്‍ശനമാക്കി. വേമ്പനാട് കായല്‍, പുഴകള്‍, തോടുകള്‍, പാടശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധിത മാര്‍ഗങ്ങളുപയോഗിച്ചുള്ള മീന്‍പിടിത്തം വ്യാപകമായതോടെയാണ് പരിശോധന. മത്സ്യബന്ധനത്തിനുപയോഗിച്ച വള്ളങ്ങള്‍ പിടിച്ചെടുക്കുകയും ആറ് പേരെ പിടികൂടുകയും ചെയ്തു. പിടിച്ചെടുത്ത മീന്‍ ലേലം ചെയ്ത് വിറ്റ് പണം സര്‍ക്കാരിലേക്ക് മുതല്‍കൂട്ടി.