ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17 ന് പുനസ്ഥാപിക്കും. സ്വര്‍ണ്ണം പൂശിയ പാളി പുനസ്ഥാപിക്കാനായുള്ള ഹൈക്കോടതി അനുമതിയും താന്ത്രിക അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനസ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അറ്റകുറ്റ പണികള്‍ക്ക് ശേഷം സന്നിധാനത്ത് എത്തിച്ച സ്വര്‍ണ്ണം പൂശിയ പാളികള്‍ ശബരിമല സന്നിധാനത്തെ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഈ വിവാദം ദേവസ്വം ബോര്‍ഡിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെടുത്തിയെന്നും വിഷയത്തില്‍ വിശ്വാസികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ദേവസ്വം മന്ത്രി മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



