തിരുവോണ ദിവസം വാഹനാപകടം. പുളിക്കൽ കവല സ്വദേശിയായ യുവാവ് മരണപ്പെട്ടു.രണ്ടു പേർക്ക് ഗുരുതര പരിക്കും ഉണ്ട് . നെടുമാവിൽ നിന്ന് മുക്കാലിക്ക് പോകുന്ന റോഡിൽ ആണ് അപകടം നടന്നത്. റോഡിൻറെ ശോചനീയാവസ്ഥയും ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടകാരണം. പുളിക്കൽ കവല ഏഴോലിയിൽ രാഘവ് രാജേഷ് ആണ് മരണപ്പെട്ടത്.


