കോട്ടയം കുടുംബശ്രീ ജെൻഡർ വിഭാഗം സ്പിക് മാക്കേയുമായി ചേർന്ന് വനിതകൾക്കായി സംഘടിപ്പിക്കുന്ന കലാ ശില്പശാല "കലിക" കലാ ശില്പശാല രണ്ടാം ദിവസം പത്മശ്രീ രാമചന്ദ്ര പുലവരും കൂട്ടരും ചേർന്നൊരുക്കിയ തോൽപ്പാവ കൂത്ത് കാണികൾക്ക് വേറിട്ട അനുഭവമായി.വാഴൂർ ഗബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി, ക്ഷേമ കാര്യാ വികസന ചെയർ പേഴ്സൺ ജോസ് എന്നിവർ മുഖ്യ അതിഥികളായി. പത്മശ്രീ പുരസ്കാര ജേതാവ് തോൽപാവ കൂത്ത് ആചാര്യൻ രാമചന്ദ്ര പുലവരെ കുടുംബശ്രീ ആദരിച്ചു. ദില്ലി ദൂർദർശൻ ഗ്രേഡ് 1 ആർട്ടിസ്റ് മിനു ഗാരു കഥക് നൃത്തം അവതരിപ്പിച്ചു.
സെപ്റ്റംബർ 13,14,15 തീയതികളിൽ നടന്ന ശില്പശാലയിൽ ഹിന്ദുസ്ഥാനി സംഗീതം, ഓഡിസ്സി, കഥക്, പനയോല, കളിമൺ കരകൗശല ശില്പ നിർമ്മാണം, എന്നീ കലാരൂപങ്ങളുടെ പരിശീലനം, യോഗ പരിശീലനം എന്നിവയാണ് നടന്നത്. ഓരോ ദിവസവും വൈകുന്നേരങ്ങളിൽ കലാ സന്ധ്യയും ഒരുക്കി


