വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുലക്ഷം രൂപ ചിലവഴിച്ചത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പീഡിയാട്രിക്ക് വാർഡിനു മുൻവശത്തായി കുട്ടികളുടെ പാർക്ക് (നന്താവനം)നിർമ്മിച്ചു. പാർക്കിൻ്റെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.സി.ആർ ശ്രീകുമാർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത എസ് പിള്ള, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, ലതാ ഷാജൻ ,പി എം ജോൺ ഡിവിഷൻ മെമ്പർമാരായ രഞ്ജിനി ബേബി, ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ് ,ലത ഉണ്ണികൃഷ്ണൻ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ആൻറണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ്, ഗ്രാമപഞ്ചായത്ത് അംഗം കെ എ എബ്രഹാം ആശുപത്രി സൂപ്രണ്ട് ഡോ.സാവൻ സാറ മാത്യു ഡോ.രാജു ഫ്രാൻസിസ്, ഡോ.മനു, നഴ്സിംഗ് സൂപ്രണ്ട് ശ്രീകല,പ്ലാൻ ക്ലർക്ക് ഷൈനി തുടങ്ങിയവർ പ്രസംഗിച്ചു.


