തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വീണ ജോർജിൽ നിന്ന് ആർദ്രകേരള പുരസ്കാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലിയും,കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.
ആരോഗ്യരംഗത്ത് വാഴൂർ ഗ്രാമപഞ്ചായത്ത് മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് നിരവധി പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിലും, വാർഡുകളിൽ രോഗനിർണയ പ്രവർത്തനങ്ങളിലും, ആശാവർക്കർമാരുടെ പ്രവർത്തനങ്ങളും ഒക്കെ അഭിനന്ദനീയമായ കാര്യങ്ങളാണ്.


