മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഏർപ്പെടുത്തിയ സൗജന്യ ഉല്ലാസയാത്രയായ 'ഗോൾഡൻ വൈബ്' നാളെ (ചൊവ്വാഴ്ച) രാവിലെ ആറു മണിക്ക് കോട്ടക്കുന്നിൽ ഫ്ലാഗ്ഓഫ് ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ വയോജന ഉല്ലാസയാത്ര എന്ന ഖ്യാതിയോടെയാണ് നഗരസഭ ഈ ഉദ്യമം നടത്തുന്നത്.
80 ബസുകളിലായി 3,010 വയോജനങ്ങളാണ് യാത്ര പുറപ്പെടുന്നത്. യാത്രയിലുടനീളം വയോജനങ്ങൾക്ക് സഹായത്തിനായി അതത് വാർഡ് അംഗങ്ങളും കുടുംബശ്രീ, ഐ.സി.ഡി.എസ്. വൊളന്റിയർമാരും ഒപ്പമുണ്ടാകും.
മലപ്പുറം, പാണക്കാട്, മേൽമുറി എന്നീ വില്ലേജുകൾക്ക് ഓരോന്നുവീതം മൂന്ന് ആംബുലൻസുകൾ യാത്രയെ അനുഗമിക്കും. ഓരോ വില്ലേജിനും ഓരോ മെഡിക്കൽ സംഘത്തെ എന്ന നിലയിൽ ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ സംഘവും ഒപ്പമുണ്ടാകും.വാർഡ് അംഗങ്ങൾ നിർദേശിക്കുന്ന സ്ഥലത്ത് പുലർച്ചെ 5 മണിക്ക് ബസുകൾ എത്തിച്ചേരും. ലൈഫ് സോൺ മീഡിയ. 5.30-ന് പുറപ്പെട്ട് 7 മണിക്ക് അരീക്കോട്ടുള്ള രണ്ട് ഓഡിറ്റോറിയങ്ങളിലായി പ്രഭാതഭക്ഷണം നൽകും.
55555555555555555555555555555555555555
വയനാട് ജില്ലയിലെ പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവയാണ് സംഘം സന്ദർശിക്കുക. വയനാട് മുട്ടിലിലെ ഓഡിറ്റോറിയത്തിൽ ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. മടക്കയാത്രയിൽ വൈകീട്ട് 7 മണി മുതൽ അരീക്കോട്ടെ ഓഡിറ്റോറിയത്തിൽ രാത്രി ഭക്ഷണവും നൽകും. നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപയാണ് ഈ യാത്രയ്ക്കായി വകയിരുത്തിയിരിക്കുന്നത്.