വാഴൂർ: കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം പരിപാടി പള്ളിക്കത്തോട് വച്ച് നടന്നു.സംവാദത്തോട് അനുബന്ധിച്ച് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡൻറ് വി എൻ മനോജ്, മന്ത്രിക്ക് മുമ്പാകെ വാഴൂർ പഞ്ചായത്തിൽ ഇളപ്പുകളിൽ പ്രവർത്തിച്ച വന്നിരുന്ന വട്ടമല ഗ്യാസ് ഏജൻസി ഒരു വർഷത്തിലധികമായി പ്രവർത്തന രഹിതമായ തിനാൽ ഇവിടുത്തെ ഉപഭോക്താക്കൾക്ക് ദൂരസ്ഥലത്തുള്ള ഏജൻസികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.
ഈ വിഷയം മന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കുകയും ഉടൻ തന്നെ അദ്ദേഹം ബന്ധപ്പെട്ട അധികാരികളെ വിളിക്കുകയും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2025 മാർച്ച് 9-ാം തിയതി കേരളാ ന്യൂസ് ഈ വിഷയത്തെ സംബന്ധിച്ച വാർത്ത പൊതു ജനങ്ങളുടെ മുന്നിൽ എത്തിക്കുകയും തുടർ നടപടി നടക്കുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു.
കലുങ്ക് സംവാദ പരിപാടി തീരുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥ തലത്തിൽ നിന്നും അദ്ദേഹത്തെ ബന്ധപ്പെടുകയും ഫീൽഡ് ഓഫീസറെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തു . ഉടൻ തന്നെ വാഴൂർ പഞ്ചായത്തിൽ ഗ്യാസ് ഏജൻസി പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. ജില്ലാ സെക്രട്ടറി ടിബി ബിനു, മണ്ഡലം ജനറൽ സെക്രട്ടറി കെ എസ് ഹരികുമാർ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ എസ്പ്രസന്നകുമാർ എന്നിവരും പങ്കെടുത്തു.
എന്നാൽ 12 മണിയോടുകൂടി ഇൻഡ്യൻ്റെ റീജിണൽ മാനേജർ അബിൻ സ്ഥലത്ത് എത്തുകയും ചർച്ച നടത്തുകയും ചെയ്തു. നിലവിലുള്ള ഏജൻസിയെ കമ്പിനി അവസാനിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. 6 മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പാലിച്ച് പരസ്യം നൽകി പുതിയ ഏജൻസി പ്രവർത്തനം ആരംഭിയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.


