ഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പൊന്നമ്മ പി പി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി മുഖ്യ പ്രഭാഷണം നടത്തി. കേരള സർക്കാരിൻറെ പൊതുവിദ്യാഭ്യാസ നയം സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രീപ്രൈമറി ലെവൽ മുതൽ കുട്ടികൾക്ക് വർണ്ണക്കൂടാര പദ്ധതി ആവിഷ്കരിച്ചത്. ആടാനും പാടാനും കളിക്കാനും എന്തിനേറെ ഒരു പാർക്കിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും, മാതൃകകളുമാണ് വർണ്ണ കൂടാരത്തിലൂടെ കുട്ടികളിലേക്ക് എത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത എസ് പിള്ള, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം ജോൺ , ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീകാന്ത് പി തങ്കച്ചൻ, വാർഡ് മെമ്പർ സിന്ധു ചന്ദ്രൻ, കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു എൻ, ബി പി ഓ ബിനോയ് സി എസ് ,ബി ആർ സി ട്രെയിനർ സ്വപ്ന എം , ബി ആർ സി ട്രെയിനർ പ്രദീപ് , മുൻ ഹെഡ്മിസ്ട്രസ് ഷക്കീല പിഎച്ച് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പിടിഎ പ്രസിഡൻറ് ഷാജു കെ സി കൃതജ്ഞത പറഞ്ഞു.



