കോട്ടയം ജില്ലയിലെ തന്നെ മികച്ച ഗ്രാമപഞ്ചായത്തും, നക്ഷത്ര ജലോത്സവം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മറ്റു ഗ്രാമപഞ്ചായത്തുകൾക്ക് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചതിൽ, ഏറെ അഭിമാനിക്കുന്നതായും സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. എൻ ജയരാജ് എംഎൽഎ പറഞ്ഞു.
തുടർന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ടി എൻ ഗിരീഷ് കുമാർ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിൻറെ വികസന നേട്ടങ്ങളുടെ വീഡിയോയും, ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന മികവിനെ സംബന്ധിച്ചുള്ള വീഡിയോയും അവതരിപ്പിക്കപ്പെട്ടു.
ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത എസ് പിള്ള, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം ജോൺ, തുടങ്ങി ഗ്രാമപഞ്ചായത്ത് മെമ്പർമാർ,സി ഡി എസ് ചെയർപേഴ്സൺ സ്മിത ബിജു, വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബിജു കെ ചെറിയാൻ,
കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, വിവിധ വാർഡുകളിൽ നിന്ന് എത്തിയ നൂറുകണക്കിന് ആളുകളും പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ജോസഫ് കൃതജ്ഞത പറഞ്ഞു.





