ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാജിയടക്കം ആവശ്യപ്പെടുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലാവധി നീട്ടാന്‍ തീരുമാനമെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഒരുവര്‍ഷത്തേക്ക് കൂടി പ്രശാന്തിന്റെ കാലാവധി നീട്ടാനാണ് തീരുമാനം.
നവംബര്‍ പത്താം തീയതി പ്രശാന്തിന്റെ പ്രസിഡന്റ് പദവിയിലുള്ള കാലാവധി അവസാനിരിക്കെയാണ് സിപിഎം നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്. വൈകാതെ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും. ഇത് ഗവര്‍ണര്‍ ഒപ്പിട്ടാല്‍ അടുത്ത ജൂണ്‍ വരെ പ്രശാന്തിന് പ്രസിഡന്റായി തുടരാനാകും.