വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് എരുമത്തലയിൽ പുതിയതായി നിർമ്മാണം പൂർത്തീകരിച്ച 107-ാം നമ്പർ അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ പിജെ ശോശാമ്മ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത എസ് പിള്ള, ബ്ലോക്ക് മെമ്പർ പി എം ജോൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി സേതുലക്ഷ്മി, 14-ാം വാർഡ് മെമ്പർ സിന്ധു ചന്ദ്രൻ, കുടുംബശ്രീ ചെയർപേഴ്സൺ സ്മിത ബിജു തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിന്നുള്ള ആളുകൾ പങ്കെടുത്തു.


