വാഴൂർ ബ്ലോക്ക്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷം രൂപ ചിലവഴിച്ച് സ്ഥാപിച്ച സോളാർപാനൽ ഓൺഗ്രിഡ് ൻ്റെയും 22 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച റോഡിൻ്റെയും ഉദ്ഘാടനവും മെയിൻ ഗേറ്റ് മുതൽ പി.പി യൂണിറ്റ് വരെയുള്ള റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനവും ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവ്വഹിച്ചു. യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി,പി.എം ജോൺ ഡിവിഷൻ മെമ്പർമാരായ ബി.രവീന്ദ്രൻ നായർ,രഞ്ജിനി ബേബി ഗ്രാമപഞ്ചായത്ത് അംഗം ആന്റണി മാർട്ടിൻ എച്ച്.എം.സി പ്രതിനിധികൾ ആശുപത്രി സൂപ്രണ്ട് ഡോ.സാവന്‍ സാറ മാത്യു,ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


