ഹോളി ഫാമിലി സ്കൂളിലെ ബസുകളും, മറ്റു ഒട്ടനവധി സ്കൂളിലെ ബസുകളും, നിത്യേന കടന്നുപോകുന്ന വഴി കൂടിയാണിത്. റോഡിന്റെ പരിതാപകരമായ അവസ്ഥയിൽ പ്രതിഷേധിച്ചു ഇളങ്ങോയി ഹോളി ഫാമിലി സ്കൂളിലെ പ്രിൻസിപ്പൽ ഫാദർ ഡെനോ മരങ്ങാട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. ഇതൊരു സൂചന മാത്രമാണെന്നും ഈ അവഗണന തുടരുക ആണെങ്കിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടക്കം ബഹിഷ്‌കരിക്കുന്ന കാര്യം പരിഗണനയിലാണെന്നും നാട്ടുകാർ പറഞ്ഞു. ഇരുചക്ര വാഹനങ്ങൾ കുഴിയിലെ വെള്ളക്കട്ടിൽ മറിയുന്നത് സ്ഥിരം കാഴ്ച്ച ആണെന്നും, വാഹങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ നിരവധി ആണെന്നും നാട്ടുകാർപറഞ്ഞു.
Cred: Mathan Puthuran Nito ,Fb.


