ഉയര്‍ന്ന ലെവലില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. നവംബര്‍ ഇന്ന്തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്ര ന്യൂനമര്‍ദ്ദമായി (Depression) ശക്തിപ്പെടാന്‍സാധ്യത.
തിങ്കളാഴ്ച വരെ കേരളത്തിൽ എല്ലാ ജില്ലകളിലും വിവിധ പ്രദേശങ്ങളിലായി ഉച്ചക്ക് ശേഷമോ രാത്രിയിലോ ആയി ഇടിയോടു കൂടിയ മഴ ലഭിക്കും.വരുന്ന ചൊവ്വാഴ്ച മുതൽ ഏതാനും ദിവസങ്ങളിൽ കേരളത്തിൽ പൊതുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടേക്കും
ബംഗാൾ ഉൾകടലിൽ അടുത്ത 24/48 മണിക്കൂറിൽ ന്യുനമർദ്ദം രൂപപ്പെടും നവംബർ 26/27 തിയതിയോടെ ന്യുനമർദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുകയും ചെയ്യും..ഡിസംബർ ആദ്യ വാരത്തോടെ ചുഴലികാറ്റ് ഒറീസ ബംഗാൾ തീരത്തായി കരകയറും എന്നാണ് നിലവിലെ സൂചന.
കേരളത്തിൽ ഈ ചുഴലികൊണ്ട് പ്രത്യേകിച്ച് മഴ സാധ്യത ഒന്നും ഇല്ല.ചുഴലി മൂലം കേരളത്തിലേക്ക് വീശുന്ന വടക്ക് കിഴക്കൻ കാലവർഷ കാറ്റ് ചുഴലിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിനാൽ കേരളത്തിൽ തുലാവർഷ മഴ താത്കാലികമായി നവംബർ 25 മുതൽ ചുഴലി കരകയറി ദുർബലമാകുന്നത് വരെ വിട്ടുനിൽക്കും.
.jpg)

