ആധുനിക നിലവാരത്തിലുള്ള ലേബർ റൂം , എമർജൻസി ഓപ്പറേഷൻ തീയേറ്റർ, കുട്ടിക്ളുടെ ഐസിയു തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ടാകും. മാതൃശിശു ആരോഗ്യത്തിനുള്ള പ്രത്യേക സൗകര്യങ്ങൾ ഈ പദ്ധതിയിൽ ലഭ്യമാകും. സുരക്ഷിത അമ്മ, ആരോഗ്യമുള്ള കുഞ്ഞ്, ശക്തമായ കുടുംബം എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജയ ശ്രീധർ, ആശുപത്രി സൂപ്രണ്ട് ഡോ.സാവൻ സാറ മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് അലക്സ് ടോം, ബ്ലോക്ക് പഞ്ചായത്തംഗം വി പി റെജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.




