പൊൻകുന്നം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് 5000പേരെ പങ്കെടുപ്പിക്കും. ഫെബ്രുവരി 24 ന് രാവിലെ 11 മണിക്ക് പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് വൻ സ്വീകരണം നൽകും.ഗവൺമെൻ്റ് ഹൈസ്ക്കൂളൾ പടിക്കൽ നിന്നും വാദൃമേളങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിന് പ്രവർത്തകർ പ്രതിപക്ഷ നേതാവിനെ വരവേൽക്കും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലികുട്ടി,ഷാഫി പറമ്പിൽ,ആൻ്റോ ആൻ്റണി,മോൻസ് ജോസഫ്,എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രസംഗിക്കും.
പുതുയുഗ യാത്രയെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും. ഗതാഗത തടസമുണ്ടാകത്ത വിധത്തിൽ ജാഥാ ക്രമീരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവീനർ ജിജി അഞ്ചാനി വാർത്ത സമ്മേളനത്തിൽ പറഞ്ഞു,വൈസ് ചെയർമാൻ ടി.എ. ഷിഹാബുദ്ദീൻ,സെക്രട്ടറി മുണ്ടക്കയം സോമൻ,കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന്,ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല,മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് അബ്ദുൾ കരീം മുസ്‌ലിയാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.